ആസ്പയര്‍ സിറ്റി സെവന്‍സ്; ഒരു ഗോളോടെ എഫ്‌സി കോട്ടപ്പുറം സെമിയില്‍


പടന്നക്കാട്: എംഎഫ്എ അംഗീകൃത അഖിലേന്ത്യാതല ഫുട്‌ബോള്‍ ഫെസ്റ്റിലെ ആവേശകരമായ രണ്ടാം ക്വോര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മടക്കമില്ലാത്ത ഒരു ഗോളിന് എഫ്‌സി പള്ളിക്കരയെ തകര്‍ത്ത് എഫ്‌സി കോട്ടപ്പുറം സെമിഫൈനല്‍ ബെര്‍ത്തിലേക്ക് കടന്നു.
ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലെ എട്ടാം മിനുട്ടില്‍ എഫ്‌സി കോട്ടപ്പുറത്തിന്റെ ഒമ്പതാം നമ്പര്‍ നൈജീരിയന്‍ താരം ടോറെയുടെ ഗ്രൗണ്ട് ഷൂട്ട് എഫ്‌സി പള്ളിക്കരയുടെ ഗോള്‍ വല കുലുക്കി.
പിന്നീട് ഇരു ടീമുകളും മുന്നേറ്റ നിരയിലൂന്നിയ പ്രകടനമാണ് നടത്തിയതെങ്കിലും കിട്ടിയ ഒരുപാട് അവസരങ്ങള്‍ മുതലെടുക്കാനും ഇരുകൂട്ടര്‍ക്കുമായില്ല.
എഫ്‌സി കോട്ടപ്പുറത്തിന്റെ വിജയഗോള്‍ നേടിയ നൈജീരിയന്‍ താരം ടോറെ തന്നെയാണ് കളിയിലെ കേമനും.
കണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി യു പ്രേമന്‍ മികച്ച കളിക്കാരനായ ടോറെ യ്ക്ക് നെക്‌സടല്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സ് ഏര്‍പ്പെടുത്തിയ ഉപഹാരം സമ്മാനിച്ചു.

Post a Comment

0 Comments