രാജപുരം: കൊറോണ വൈറസ് സുരക്ഷയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന ദമ്പതികളെ അക്രമിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. ഉദയപുരം കോളനിയിലെ മിഥുന്, സതീശന് എന്നിവര്‍ക്കെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്.
മാലിയില്‍ നിന്നുമെത്തിയ സ്ത്രീയും ഇവരുടെ ഭര്‍ത്താവുമാണ് ഉദയപുരത്ത് ആളൊഴിഞ്ഞവീട്ടില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുന്നത്. രണ്ടുദിവസം മുമ്പാണ് മാലക്കല്ല് സ്വദേശിനിയായ സ്ത്രീ മാലിയില്‍ നിന്നും നാട്ടിലെത്തിയത്. ഇവര്‍ നാട്ടിലെത്തിയതായി അറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതരാണ് ഉദയപുരത്തെ ഇവരുടെ ബന്ധുവിന്റെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിരീക്ഷണത്തിനാക്കിയത്. ഇവര്‍ക്ക് സംരക്ഷണവുമായി നാട്ടുകാരും രംഗത്തുണ്ട്.
ഇതിനിടയിലാണ് ഇന്നലെ മിഥുനും സതീശനും ഈവീട്ടിലെത്തി ഇവരെ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ആക്രമിക്കാന്‍ ശ്രമിച്ചത്. രണ്ടുപേരെയും നാട്ടുകാര്‍ പിന്തിരിപ്പുക്കുകയായിരുന്നു. തുടര്‍ന്നാണ് ദമ്പതികളുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.
0 Comments