വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു


പരപ്പ: മംഗലാപുരത്തുണ്ടായ വാഹനാപകടത്തില്‍ ബിരിക്കുളം കൂടോലിലെ വീട്ടമ്മ മരണപ്പെട്ടു.
കൂടോലിലെ പരേതനായ അപ്പകുഞ്ഞി-അമ്മാളുവമ്മ ദമ്പതികളുടെ മകള്‍ ഗീതയാണ് (45) മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് മംഗലാപുരത്ത് വെച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗീത ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. ഇവര്‍ മംഗലാപുരത്താണ് താമസം. ഭര്‍ത്താവ്: ശിവന്‍. മക്കള്‍: അഖില്‍, രമ്യ. സഹോദരങ്ങള്‍: മനോഹരന്‍ മാസ്റ്റര്‍ (പരപ്പ), ലക്ഷ്മി(തായന്നൂര്‍), ശ്യാമള. പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം വൈകുന്നേരത്തോടെ നാട്ടിലേക്ക് കൊണ്ടുവരും.

Post a Comment

0 Comments