വീടിന് തീപിടിച്ചു


ഉപ്പിലിക്കൈ: വിറക് പുരക്ക് തീപിടിച്ച് അടുക്കള കത്തിനശിച്ചു.
ഉപ്പിലിക്കൈ സ്‌കൂളിന് സമീപത്തെ മേനിക്കോട്ടെ ബാബുവിന്റെ വീടിന്റെ അടുക്കളയാണ് ഇന്ന് രാവിലെ കത്തിനശിച്ചത്. ബാബുവും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. അയല്‍വാസികളാണ് തീപിടിച്ചത് കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. അടുക്കളഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു.

Post a Comment

0 Comments