നീലേശ്വരത്ത് 'തൂവാലയാണ് മാലാഖ' ക്യാമ്പയിന്‍


നീലേശ്വരം: കൊറോണ വൈറസ് ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൂവാലയാണ് മാലാഖ എന്ന സന്ദേശവുമായി പൊതു സ്ഥാപനങ്ങളില്‍ തൂവാല ലഭ്യമാക്കുന്ന പരിപാടിക്ക് നീലേശ്വരം നഗരസഭയില്‍ തുടക്കമായി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നഗരസഭ വിളിച്ചുചേര്‍ത്ത ഉന്നതതല അവലോകന യോഗത്തില്‍ തൂവാലയുടെ വിതരണം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദിന് നല്‍കി നിര്‍വ്വഹിച്ചു. പുതുതായി വാങ്ങിയ സ്പീഡ് ജറ്റര്‍ ഉള്‍പ്പെടെയുള്ള ശുചീകരണ സാമഗ്രികളുടെ കൈമാറ്റവും നഗരസഭാ ചെയര്‍മാന്‍ നിര്‍വ്വഹിച്ചു.
നഗരസഭയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി. സുബൈര്‍ വിശദീകരിച്ചു.
യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ.കെ.കുഞ്ഞികൃഷ്ണന്‍, പി.രാധ, പി.എം.സന്ധ്യ, പി.പി.മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ പി.ഭാര്‍ഗ്ഗവി, എറുവാട്ട് മോഹനന്‍, എം.സാജിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരിവ്യവസായി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ സ്വാഗതവും നഗരസഭാ സെക്രട്ടറി സി.കെ. ശിവജി നന്ദിയും പറഞ്ഞു.

Post a Comment

0 Comments