കേന്ദ്ര മന്ത്രി വി.മുരളീധരന്‍ കൊറോണ ഐസൊലേഷനില്‍


ദില്ലി: കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഐസൊലേഷനില്‍ തുടരാന്‍ സ്വയം തീരുമാനമെടുത്ത് കേന്ദ്ര മന്ത്രി വി.മുരളീധരന്‍.
ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് ഐസൊലേഷനില്‍ തുടരുന്നത്. രോഗ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും സ്വയം ഐസോലേഷനില്‍ ഇരിക്കാന്‍ വി.മുരളീധരന്‍ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ യോഗത്തില്‍ പങ്കെടുത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.
ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും രോഗബാധിതനായ ഡോക്ടറുമായി ഇടപഴകിയ ഡോക്ടര്‍മാരും ജീവനക്കാരും അടക്കം നിരീക്ഷണത്തില്‍ കഴിയുകയും ചെയ്ത സാഹചര്യത്തിലാണ് വി.മുരളീധരന്റെ നടപടി. ശ്രീചിത്രയില്‍ യോഗത്തിനെത്തിയ മന്ത്രി വൈറസ് ബാധിതനായ ഡോക്ടറെ കണ്ടിരുന്നില്ല. എന്നാല്‍ കോവിഡ് ബാധിച്ച ഡോക്ടറുമായി ഇടപഴകിയവര്‍ യോഗത്തിനെത്തിയതായി സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയില്‍ പൊതുഇടങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ് നല്ലതെന്നാണ് വി.മുരളീധരന്‍ പറയുന്നത്.
പാര്‍ലമെന്റ് സമ്മേളനത്തിനും വി.മുരളീധരന്‍ പങ്കെടുക്കുന്നില്ല. പൊതുജന സമ്പര്‍ക്കം ഒഴിവാക്കി സ്വയം നിരീക്ഷത്തില്‍ കഴിയാനാണ് തീരുമാനം. ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് ശ്രീചിത്ര ആശുപത്രിയിലെ അവലോകന യോഗത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരനും പങ്കെടുത്തത്. മുരളീധരന്റെ തീരുമാനം മാതൃകാപരമെന്ന് മറ്റ് രാ ഷ്ട്രീയ പാര്‍ട്ടികളും സഹപ്രവര്‍ത്തകരും പറയുന്നു.

Post a Comment

0 Comments