നീന്തല്‍ പരിശീലന വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി


നീലേശ്വരം: പള്ളിക്കര കോസ്‌മോസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നീന്തല്‍ പരിശീലന വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും കലാസന്ധ്യയുടെ ഉദ്ഘാടനവും പള്ളിക്കര അമ്പല മൈതാനിയില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ നിര്‍വ്വഹിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് കെ.വി.രവീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. കൗണ്‍സിലര്‍ എറുവാട്ട് മോഹനന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.വി.ബാലന്‍, ജില്ലാ അക്വാട്ടിക്ക് അസോസിയേഷന്‍ സെക്രട്ടറി എം.ടി.പി.സൈഫുദ്ദീന്‍, ഡോ.വി.സുരേശന്‍, പി. സുരേഷ് കുമാര്‍, കെ.ഒ.വി. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.ബാബുരാജ് സ്വാഗതവും കെ.എം.ഹരീഷ്ബാബു നന്ദിയും പറഞ്ഞു. സംസ്ഥാന തലത്തില്‍ കലാരംഗത്തും കായിക രംഗത്തും വ്യക്തിഗത വികവുതെളിയിച്ച പ്രതിഭകളെയും ഉപഹാരം നല്‍കി അനുമോദിച്ചു.

Post a Comment

0 Comments