പച്ചക്കറി വിളവെടുപ്പ് നടത്തി

നീലേശ്വരം: നീലേശ്വരം നഗരസഭാ കൃഷിഭവന്റെ വനിതാ ജീവനക്കാരുടെ നേതൃത്വത്തില്‍ കൃഷി ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉല്‍ഘാടനം നഗരസഭാ ഉപാധ്യക്ഷ വി.ഗൗരി ഉല്‍ഘാടനം ചെയ്തു. തക്കാളി, ചീര, വഴുതിന, വെണ്ട, പച്ചമുളക്, പപ്പായ മുതലായ വിഷരഹിത പച്ചക്കറികള്‍ കൃഷിഭവന്‍ ബി.എല്‍.എഫ്.ഒ. ചന്ത മുഖാന്തിരം വില്‍പ്പന നടത്തി. സാര്‍വ്വദേശീയ വനിതാ ദിനാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ നഗരസഭാ വനിതാ കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍ ,ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments