ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേററു


ഉദുമ: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു.
പൊടിപ്പള്ളത്തെ അഭിലാഷിനാണ്(36) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മലാങ്കുന്നിലെ ഹരീശനെതിരെ ബേക്കല്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന് സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ ഡ്രൈവറായ അഭിലാഷും ഹരീശനും തമ്മില്‍ സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഹരീശന്‍ അഭിലാഷിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു.
അഭിലാഷിനെ ആദ്യം ഉദുമ പള്ളത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments