വിവാദനായകന്‍ സി.സുരേശനെതിരെ ഭാര്യയുടെ പരാതിയില്‍ പീഡനകേസ്


നീലേശ്വരം: നഗ്നഫോട്ടോ വിവാദത്തില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ മുന്‍ ഏരിയാകമ്മറ്റിയംഗം പട്ടേന പഴനെല്ലിയിലെ സി.സുരേശനെതിരെ ഭാര്യ കരിന്തളം കീഴ്മാലയിലെ ആതിരയുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തു.
കുടുംബശ്രീയുടെ മുനിസിപ്പല്‍തല മുതിര്‍ന്ന ഭാരവാഹിയായിരുന്ന യുവതിയുടെ നഗ്നചിത്രങ്ങള്‍ സുരേശന്റെ മൊബൈലില്‍ ഭാര്യ കണ്ടെത്തിയിരുന്നുവത്രെ. ഇതേ തുടര്‍ന്നുണ്ടായ വിവാദമാണ് സുരേശനെയും യുവതിയേയും പാര്‍ട്ടിയുടെയും വര്‍ഗ്ഗ ബഹുജനസംഘടനകളുടെയും എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും പുറത്താക്കാന്‍ കാരണം. സുരേശനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുതന്നെ പുറത്താക്കണമെന്ന് ഇതുസംബന്ധിച്ച് നിയോഗിക്കപ്പെട്ട അന്വേഷണ കമ്മീഷന്‍ ശുപാര്‍ശചെയ്തിരുന്നുവെങ്കിലും ദേശാഭിമാനിയിലെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ അംഗത്വം നിലനിര്‍ത്തുകയായിരുന്നു. ഭര്‍ത്താവും ഭര്‍തൃമാതാവും തന്നെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന ആതിരയുടെ പരാതിയിലാണ് സുരേശനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Post a Comment

0 Comments