മുത്തപ്പനെയും തെയ്യങ്ങളെയും അവഹേളിക്കരുത്


കാസര്‍കോട്: അന്നദാതാക്കളായ മുത്തപ്പനെയും തെയ്യങ്ങളെയും അവഹേളിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് തീയ്യമഹാസഭ കാസര്‍കോട് ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഒരുകാലത്ത് ദൈവങ്ങളുടെ മുമ്പില്‍ തൊഴാന്‍ അവസരം നിഷേധിക്കപ്പെട്ട സാധാരണക്കാരുടെ ആശ്രയകേന്ദ്രങ്ങളായ തെയ്യാട്ടക്കാവുകളും മടപ്പുരകളും ജീവിത പ്രയാണത്തില്‍ കാലിടറാതെ ഇവര്‍ക്ക് നേര്‍വഴി കാട്ടുന്നവയാണ്. ഭക്തന്റെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ സദ്‌വചനങ്ങള്‍ ചൊരിയുകയാണ് തെയ്യങ്ങളും മുത്തപ്പനും ചെയ്യുന്നത്. ഇത്തരം സംസ്‌കാരങ്ങളെ അവഹേളിക്കുന്നത് നാട്ടില്‍ അസ്വസ്ഥത പരത്താന്‍ മാത്രമാണ് സഹായിക്കുക. സങ്കടം കേള്‍ക്കുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന തെയ്യങ്ങളെയും ആരാധനകളെയും സമൂഹ മാധ്യമങ്ങളില്‍ അവഹേളിക്കുന്ന പ്രവണത പ്രതിഷേധാര്‍ഹമാണെന്നും ജില്ലാ കമ്മറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു.

Post a Comment

0 Comments