വിദ്യാലയ വികസന സമിതി രൂപീകരിച്ചു


അജാനൂര്‍ : മഡിയന്‍ ജി എല്‍ പി സ്‌കൂളിന്റെ സമഗ്ര വികസനത്തിന് വേണ്ടി വിദ്യാലയ വികസന സമിതി രൂപീകരിച്ചു.
പി ടി എ പ്രസിഡണ്ട് ഉണ്ണി പാലത്തിങ്കാല്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത് ഉത്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് മഹേഷ് മാസ്റ്റര്‍ ക്ലാസ്സെടുത്തു. അകാലത്തില്‍ പൊലിഞ്ഞുപോയ ധീര ജവാനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായിരുന്ന നിതിന്‍ നാരായണന്റെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപെടുത്തി . പി ടി എ വൈസ് പ്രസിഡണ്ട് മോഹനന്‍, സീമമോഹനന്‍, ജ്യോതിബസു, സി.വി തമ്പാന്‍, രവീന്ദ്രന്‍ മര്‍ച്ചന്റ്, സരിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക സുജാത സ്വാഗതവും സതി ടീച്ചര്‍ നന്ദിയും പറഞ്ഞു .
ഭാരവാഹികളായി ജ്യോതി ബാസു (ചെയര്‍മാന്‍),അസീസ് പി .കെ (വൈസ് ചെയര്‍മാന്‍), സുജാത ടീച്ചര്‍ (കണ്‍വീനര്‍), സി.വി തമ്പാന്‍ (ജോയിന്റ് കണ്‍വീനര്‍), രവീന്ദ്രന്‍ മര്‍ച്ചന്റ് (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

Post a Comment

0 Comments