കരിന്തളം: കരിന്തളം മീര്‍കാനത്ത് വീട്ടുജോലിക്കിടയില്‍ ഗൃഹനാഥ കുഴഞ്ഞുവീണു മരിച്ചു.
കാലിച്ചാമരം ക്ഷീരോത്പ്പാദക സഹകരണ സംഘം ഡയറക്ടര്‍ വി.മാണിക്കന്റെ ഭാര്യ രമണിയാണ് (64) കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ ചായ ഉണ്ടാക്കുന്നതിനിടയിലാണ് രമണി അടുക്കളയില്‍ കുഴഞ്ഞുവീണത്. ഉടന്‍ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലു ജീവന് രക്ഷിക്കാനായില്ല. മക്കള്‍: കെ.പി.മുരളി, ഉമ, ഉഷ.മരുമക്കള്‍: നിഖില, ശെല്‍വരാജ്, പ്രകാശന്. സഹോദരങ്ങള്‍: നാരായണന്(കുറ്റിക്കോല്‍), സുധാകരന് (കുണ്ടംകുഴി), ബേബി (കാസര്‍കോട്), ശാരദ (കുറ്റിക്കോല്‍), പരേതരായ രാഘവന്, ബാലകൃഷ്ണന്, ബാലാമണി.
0 Comments