വ്യാജ നികുതി രശീതി വില്ലേജ് ജീവനക്കാരനെതിരെ കേസ്


കാഞ്ഞങ്ങാട്: വ്യാജ നികുതി രശീതി ഉണ്ടാക്കി പണം തട്ടിയ വില്ലേജ് ജീവനക്കാരനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
അജാനൂര്‍ വില്ലേജിലെ ജീവനക്കാരനായ രാവണേശ്വരത്തെ റിയാസിനെതിരെയാണ് പോലീസ് കേസെടുത്തത്. പതിനായിരത്തി എണ്ണൂറ് രൂപയുടെ നികുതി കൈപ്പറ്റിയതിന് ശേഷം വ്യാജ രശീതി നല്‍കി പണം തട്ടിയെന്ന തഹസില്‍ദാര്‍ മണിരാജിന്റെ പരാതിയിലാണ് കേസ്.
സംഭവത്തില്‍ റിയാസിനെ നേരത്തെ അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് റിയാസിനെതിരെ പരാതി നല്‍കിയത്.

Post a Comment

0 Comments