ചന്തേര: വില്‍പ്പന നടത്താന്‍ ഏല്‍പ്പിച്ച ഇന്നോവ കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ എ.അനീഷിന്റെ പരാതിയില്‍ മെട്ടമ്മല്‍ സ്വദേശികളായ ഫിറോസ്, ഷറഫാസ്, വെള്ളൂര്‍ സ്വദേശി സല്മാന് എന്നിവരുടെ പേരിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
2019 ഒക്ടോബറില്‍ വില്‍പ്പന നടത്താന്‍ ഇവരെ ഏല്‍പ്പിച്ച കെ.എല്‍ 46 സി 9110 നമ്പര്‍ ഇന്നോവ കാര്‍ തിരിച്ചു നല്‍കുകയോ വില്‍പ്പന നടത്തിയതിന്റെ കാശ് നല്‍കുകയോ ചെയ്തില്ലെന്ന് അനീഷിന്റെ പരാതിയില്‍ പറയുന്നു. ഇന്നോവകാര്‍ ഏല്‍പ്പിക്കുമ്പോള്‍ വാഹനത്തിന് രണ്ടുലക്ഷം രൂപയുടെ വായ്പ നിലവിലുണ്ടായിരുന്നു. കഴിച്ച് ബാക്കിയുള്ള തുക തരണമെന്ന് വ്യവസ്ഥയിലാണ് വാഹനം വിട്ടുകൊടുത്തത്. വാഹന ബ്രോക്കര്മാരാണത്രെ എതിര്‍കക്ഷികള്‍.
0 Comments