സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് കസേരകള്‍ നല്‍കി എന്‍.എം.സി.സി


കാസര്‍കോട്: ആഘോഷ വേളകളിലും ക്ഷേമ പരിപാടികള്‍ നടക്കുമ്പോഴും ദീര്‍ഘനേരം നിലത്ത് ചമ്രംപടിഞ്ഞിരിക്കേണ്ടി വരുന്ന സ്‌പെഷ്യല്‍ സബ് ജയിലിലെ അന്തേവാസികള്‍ക്ക് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കസേരകള്‍ നല്‍കി.
സ്‌പെഷ്യല്‍ സബ്ബ് ജയിലില്‍ നടന്ന ചടങ്ങില്‍ എന്‍.എം.സി.സി. കാസര്‍കോട് ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ കസേരകള്‍ കൈമാറി. ജയില്‍ സൂപ്രണ്ട് എന്‍. ഗിരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
എന്‍.എം.സി.സി. ജനറല്‍ കണ്‍വീനര്‍ എ.കെ. ശ്യാം പ്രസാദ്, ജോയിന്റ് കണ്‍വീനര്‍ മുജീബ് അഹമ്മദ്, ട്രഷറര്‍ റാഫി ബെണ്ടിച്ചാല്‍, മാനേജിംഗ് കമ്മിറ്റിയംഗം പ്രസാദ് എം.എന്‍, മഹമൂദ് എരിയാല്‍, എന്‍.കെ. അബ്ദുസമദ് എന്നിവര്‍ സംസാരിച്ചു. ചടങ്ങിന്റെ 'ഭാഗമായി നാടക പ്രവര്‍ത്തകന്‍ രാജന്‍ മുളിയാറിന്റെ സോളോ ഡ്രാമ 'ദിനേശന്റെ കഥ' അവതരിപ്പിച്ചു.
സബ്ജയില്‍ ഡി.പി.ഒ. ശശികുമാര്‍ വി.കെ സ്വാഗതവും സീനിയര്‍ ഡി.പി.ഒ. വിനോദ് കുമാര്‍ ടി. നന്ദിയും പറഞ്ഞു.

Post a Comment

0 Comments