എ.ടി.എംതട്ടിപ്പ്: കാസര്‍കോട് സ്വദേശി അറസ്റ്റില്‍


കൊച്ചി: കൊച്ചിയില്‍ എ.ടി.എം തട്ടിപ്പ് നടത്തിയ കേസില്‍ കാസര്‍കോട് സ്വദേശി അടക്കം മൂന്നുപേര്‍ പിടിയില്‍. കൊച്ചി എളംകുളത്താണ് ഒരു ലക്ഷം രൂപയുടെ എടിഎം തട്ടിപ്പ് നടത്തിയത്. കാസര്‍കോട് മീപ്പുഗിരിയിലെ മുഹമ്മദ് ന്യൂമാന്‍, കൂട്ടാളികളായ ഷാജഹാന്‍, ജോസഫ് സക്കറിയ എന്നിവരെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.
എ.ടി.എം തട്ടിപ്പ് നടന്ന് നാലുമാസത്തിന് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്. എടിഎം കാര്‍ഡുകളില്‍ നിന്ന് സ്‌കിമ്മര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിവന്നത്. ചോര്‍ത്തുന്ന വിവരങ്ങള്‍ വ്യാജ എടിഎം കാര്‍ഡിലേക്ക് മാറ്റി പണം തട്ടുകയായിരുന്നു സംഘത്തിന്റെ രീതി. എളംകുളത്തെ പെട്രോള്‍ പമ്പില്‍ എത്തിയവരുടെ എടിഎം വിവരങ്ങളാണ് സംഘം ചോര്‍ത്തിയത്. പെട്രോള്‍ പമ്പിലെ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ് നടത്തിയത്.

Post a Comment

0 Comments