പൂര്‍വ്വ വിദ്യാര്‍ത്ഥി, അധ്യാപക സംഗമം


ഉപ്പിലിക്കൈ: 27 വര്‍ഷങ്ങള്‍ക്ക് ശേഷം 1992-93 ബാച്ചില്‍ ഗവ.ഹൈസ്‌ക്കൂള്‍ ഉപ്പിലിക്കൈയില്‍ നിന്നും എസ്.എസ്. എല്‍.സി പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വിദ്യാലയമുറ്റത്ത് വീണ്ടും ഒത്തുകൂടി.
വിദ്യാര്‍ത്ഥികളോടൊപ്പം പഴയ ഓര്‍മ്മകള്‍ അയവിറക്കാന്‍ അധ്യാപകരും ഒത്തുചേര്‍ന്നപ്പോള്‍ ആ സംഗമം ഹൃദ്യമായി. 'മധുരിക്കും ഓര്‍മ്മകള്‍' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കണ്ണൂര്‍ ജില്ലാക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനില്‍കുമാര്‍ എം.വി. ഉദ്ഘാടനം ചെയ്തു. എ.ബാബു അധ്യക്ഷം വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം. ശ്യാമള മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് മോഹനന്‍ പി.വി, എസ്.എം. സി ചെയര്‍മാന്‍ രവീന്ദ്രന്‍ ചേടിറോഡ് എന്നിവര്‍ സംസാരിച്ചു. ടി.രാജന്‍ സ്വാഗതവും എം.രാധാകൃ ഷ്ണന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments