റീബൂട്ട് കേരള ഹാക്കത്തോണിന് തുടക്കമായി


പെരിയ: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള റിബൂട്ട് ഹാക്കത്തോണിന് പെരിയ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ തുടക്കമായി.
ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 25 ടീമുകളിലായി 150 വിദ്യാര്‍ത്ഥികളാണ് 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഹാക്കത്തോണില്‍ പങ്കെടുക്കുന്നത്. റവന്യൂ ദുരന്തനിവാരണ വകുപ്പുകളില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ക്ക് ഹാക്കത്തോണില്‍ വിദ്യാര്‍ഥികള്‍ പരിഹാരം കാണും. ഇതില്‍ നിന്നും മികച്ച പ്രശ്‌ന പരിഹാരം കണ്ടെത്തുന്ന 15 ടീമുകളെ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കും. വിവിധ മേഖലകളിലെ വിദഗ്ദര്‍ ഉള്‍ക്കൊള്ളുന്ന ജൂറി തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് മെയ് മാസത്തില്‍ നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

Post a Comment

0 Comments