പാലം ഉദ്ഘാടനം ചെയ്തു


അജാനൂര്‍: അജാനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് കാട്ടുകുളങ്ങര മൊട്ടമ്മല്‍ പാലം റോഡ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.വി. രാഘവന്‍ അധ്യക്ഷത വഹിച്ചു. മൂലക്കണ്ടം പ്രഭാകരന്‍, വേണുഗോപാലന്‍ നമ്പ്യാര്‍, പി.വി.ദേവദാസ്,ചന്ദ്രന്‍, എം.നാരായണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
ദ്രുതഗതിയില്‍ പാലത്തിന്റെയും റോഡിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ മുന്‍കൈ എടുത്ത അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.വി.രാഘവന്‍ , വാര്‍ഡ് മെമ്പര്‍ മാധവന്‍ മാസ്റ്റര്‍, മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ വേണുഗോപാലന്‍ നമ്പ്യാര്‍, എന്നിവരെ നാട്ടുകാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.തുടര്‍ന്ന് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.വാര്‍ഡ് മെമ്പര്‍ മാധവന്‍ മാസ്റ്റര്‍ സ്വാഗതവും ടി.വി.പത്മിനി നന്ദിയും പറഞ്ഞു.

Post a Comment

0 Comments