സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി


കാസര്‍കോട്: കൊറോണ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ആരാധനാലയങ്ങളില്‍ 50 ലേറെ ആളുകള്‍ സമ്മേളിക്കുന്നത് നിലവിലുള്ള ഉത്തരവിന്റെ ലംഘനമാണെന്നും നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു പറഞ്ഞു
ചില ആരാധനാ കേന്ദ്രങ്ങളില്‍ 50 ലധികം ആളുകള്‍ സമ്മേളിച്ചതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഈ ആരാധനാ കേന്ദ്രങ്ങളിലെ മതപുരോഹിതര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി.എസ്.സാബു പറഞ്ഞു
കളക്ടറേറ്റില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, കോര്‍ കമ്മിറ്റി അംഗങ്ങളായ എ ഡി എം എന്‍ ദേവീദാസ്, ഡി എം ഒ ഡോ. എ.വി രാംദാസ്, ഡെപ്യൂട്ടി ഡി എം ഒ ഡോ.എ.ടി മനോജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വിമന്‍, ജി എസ് ടി ജോയിന്റ് കമ്മീഷണര്‍ പി.മധു ആര്‍ ടി ഒ എസ് മനോജ്, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments