ഹാന്‍ഡ് സാനിറൈറസര്‍ വിതരണം ചെയ്തു


കാഞ്ഞങ്ങാട്: കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കെ.എസ്.യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടൗണില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ വിതരണം ചെയ്തു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിവച്ച ക്ലീന്‍ ഹാന്‍ഡ് വാഷ് ചലഞ്ച് ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡണ്ട് നിഖില്‍ ചിറക്കല്‍, ജില്ല സെക്രട്ടറി ഹര്‍ഷിക് ഭട്ട്, ജില്ല കമ്മിറ്റി അംഗങ്ങളായ റാഷിദ് പള്ളിമാന്‍, ശ്രീജിത്ത് കോടോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments