നഗരസഭ ജീവനക്കാരനെ അക്രമിച്ചതിന് കേസെടുത്തു


കാഞ്ഞങ്ങാട്: കല്ലൂരാവിയില്‍ നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ റെയ്ഡിനെത്തിയ ശുചീകരണവിഭാഗം ജീവനക്കാരനെ അക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.
കല്ലൂരാവിയിലെ സമദിനും കണ്ടാലറിയാവുന്ന ആള്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ 27നാണ് ആരോഗ്യവിഭാഗം ജീവനക്കാര്‍ക്കൊപ്പം നിരോധിത പ്ലാസ്റ്റിക് പരിശോധനക്കിടെ നഗരസഭ ജീവനക്കാരനെ അനില്‍കുമാറിനെ കല്ലൂരാവിയില്‍വെച്ച് സമദിന്റെ നേതൃത്വത്തില്‍ അക്രമിച്ചത്.

Post a Comment

0 Comments