സമൂഹമാധ്യമങ്ങളില്‍ അപവാദപ്രചരണം നടത്തിയതിന് കേസ്


കാഞ്ഞങ്ങാട്: സമൂഹമാധ്യമങ്ങളില്‍ അപവാദപ്രചരണം നടത്തിയെന്ന വിമുക്തഭടന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
കിഴക്കുംകര മണലിലെ വിമുക്തഭടന്‍ ദാമോദരന്റെ പരാതിയില്‍ തളിപ്പറമ്പ് ചുണ്ടന്‍കണ്ടിയിലെ സി.വേണുഗോപാലന്‍(6)നെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ഡിസംബര്‍ 6 മുതല്‍ നിരന്തലം സമൂഹമാധ്യമങ്ങളില്‍ അപവാദപ്രചരണം നടത്തുന്നുവെന്നാണ് ദാമോദരന്റെ പരാതി. തട്ടാന്‍സമുദായ സൊസൈറ്റിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും വേണുഗോപാലനെ നീക്കം ചെയ്ത വിരോധത്തിലാണ് തനിക്കെതിരെ അപവാദപ്രചരണം നടത്തുന്നുവെന്നാണ് ദാമോദരന്റെ പരാതി.

Post a Comment

0 Comments