അര്‍ദ്ധരാത്രി കാമുകിയെതേടിയെത്തിയ കാമുകനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു


കാഞ്ഞങ്ങാട്: പാതിരാത്രി കാമുകിയെ കാണാന്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തശേഷം കെട്ടിയിട്ടു.
അമ്പലത്തറ സ്വദേശിയായ പതിനെട്ടുകാരനാണ് കാട്ടുകുളങ്ങരയിലെ പതിനാറുകാരിയായ കാമുകിയെ കാണാനായി അര്‍ദ്ധരാത്രി എത്തിയത്. എന്നാല്‍ ശബ്ദംകേട്ട് വീട്ടുകാര്‍ ഉണരുകയും ബഹളം വെക്കുകയും ചെയ്തപ്പോള്‍ ഓടിയെത്തിയ അയല്‍ക്കാരും വീട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി കൈകാര്യം ചെയ്തശേഷം ഹോസ്ദുര്‍ഗ് പോലീസിന് കൈമാറുകയായിരുന്നു. തല്ലിയ കാമുകിയെ ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും തല്ലുകൊണ്ട കാമുകനും പരാതിയില്ലാത്തതിനെ തുടര്‍ന്ന് പോലീസ് യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചു.

Post a Comment

0 Comments