അഗതിമന്ദിരത്തിലെ അന്തേവാസിയെ കാണാതായി


നീലേശ്വരം: മലപ്പച്ചേരി ന്യൂ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസിയെ കാണാതായതായി പരാതി.
വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന കോഴിക്കോട് സ്വദേശിയാണെന്ന് സംശയിക്കുന്ന റസാഖിനെയാണ്(55) കാണാതായത്. ഇതുസംബന്ധിച്ച് ട്രസ്റ്റിന്റെ നടത്തിപ്പുകാരനായ ഭീമനടി പാലക്കുന്നിലെ സെബാസ്റ്റ്യന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments