കാഞ്ഞങ്ങാട്: വനിതാദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാളെ രാത്രി ഏഴ് മുതല്‍ 10 വരെ ജില്ലയില്‍ പ്രത്യേക രാത്രികാല അയല്‍കൂട്ട യോഗങ്ങള്‍ സംഘടിപ്പിക്കും.
കൂടാതെ ജില്ലയിലെ പാതയോരങ്ങളില്‍ കുടുംബശ്രീ എംബ്ലം ഉളള വനിതാദിന മുദ്രാവാക്യങ്ങള്‍ എഴുതിയ പതാകകള്‍ കെട്ടും. ജില്ലയിലുടനീളം അയല്കൂട്ടങ്ങള് പൊതുയിടങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങളും വനിതാദിന ചിന്തയും പ്രതിഫലിക്കുന്ന അവകാശ പതാകകളാണ് നാട്ടുന്നത്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചു കൊണ്ടായിരിക്കും പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്.
0 Comments