സീബ്രാലൈനില്‍ യാത്രക്കാരിയെ ഇടിച്ചിട്ട ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റു ചെയ്തു


കാഞ്ഞങ്ങാട് : സീബ്രാലൈനില്‍ റോഡ് മറികടക്കുന്നതിനിടയില്‍ താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥയെ ഇടിച്ച് പരിക്കേല്‍പ്പിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്റ് ചെയ്തു.
നഗരത്തിലെ ഓട്ടോഡ്രൈവര്‍ അജാനൂര്‍ കൊളവയലിലെ കെ.കുഞ്ഞഹമ്മദിന്റെ ഡ്രൈവിംഗ് ലൈസന്‍സാണ് കാഞ്ഞങ്ങാട് ആര്‍.ടി.ഒ മൂന്നുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. ജനുവരി 31ന് പഴയ എല്‍ഐസി ഓഫിസിനു സമീപത്തെ സിബ്രാലൈന്‍ മുറിച്ചു കടക്കുന്നതിനിടെയാണ് മുഹമ്മദ്കുഞ്ഞി ഓടിച്ച ഓട്ടോറിക്ഷ ഹോസ്ദുര്‍ഗ് താലുക്കോഫീസ് ജീവനക്കാരിയെ ഇടിച്ചു വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ആഴ്ചകളോളം മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സ യിലായിരുന്നു. ഹോസ്ദുര്‍ഗ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണം ഓട്ടോ ഡ്രൈവര്‍ കുറ്റക്കാരാണ് എന്നു കണ്ടതിനെ തുടര്‍ന്ന് ആര്‍ ടി ഒ ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാഞ്ഞങ്ങാട് നഗരത്തില്‍ കെ.എസ്.ടി.പി റോഡിലൂടെ ട്രാഫിക് നിയമം ലംഘിച്ച് വാഹനങ്ങള്‍ ചീറിപ്പായുന്നതിനാല്‍ അപകടങ്ങള്‍ പതിവാണ്. അലക്ഷ്യമായ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത് കാല്‍നടയാത്രക്കാരുടെ ജീവനു തന്നെ ഭീഷണിയാകുന്നുണ്ട്. ഇവിടുത്തെ മിക്ക സിഗ്‌നല്‍ ലൈറ്റുകള്‍ കത്താതായിട്ട് കാലങ്ങളായി. കോട്ടച്ചേരി പെട്രോള്‍ പമ്പിന് മുന്നിലെ സിഗ്നല്‍ ലൈറ്റ് അജ്ഞാതവാഹനം ഇടിച്ച് തകര്‍ത്തിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ നന്നാക്കിയിട്ടില്ല.

Post a Comment

0 Comments