കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മദ്യനയം കേരളത്തിലെ കള്ള് ചെത്ത് വ്യവസായത്തെ തകര്‍ക്കുന്നതാണെന്ന് കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന് ഐ.എന്‍.ടി.യു. സി.ജില്ലാ കമ്മിറ്റിയോഗം ആരോപിച്ചു.
ബാറുകളുടെയും, മറ്റുവിദേശ മദ്യ ഷോപ്പുകളുടെയും ദൂരപരിധി 50 മീറ്റര്‍ ആയിരിക്കെ കേരളത്തിലെ പരമ്പരാഗത വ്യവസായത്തില്‍പ്പെട്ട കള്ള് ഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററായി നിലനിര്‍ത്തിയത് തികഞ്ഞ തൊഴിലാളി വഞ്ചനയാണെന്ന് യോഗം വിലയിരുത്തി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ കള്ള് അളന്നതിനും, ദീര്‍ഘകാലം ജോലി ചെയ്തതിനുമുള്ള സംസ്ഥാന ക്ഷേമനിധി ബോര്‍ഡിന്റെ അവാര്‍ഡിനും, ക്യാഷ് അവാര്‍ഡിനും അര്‍ഹരായ എം.അരവിന്ദന്, കെ.എന്‍.ബാലകൃഷ്ണന് എന്നിവരെ യോഗത്തില്‍ ഐ.എന്‍.ടി.യു. സി. ജില്ലാ പ്രസിഡണ്ട് പി.ജി .ദേവ് ആദരിച്ചു.
ഫെഡറേഷന് ജില്ലാ പ്രസിഡണ് തോമസ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷം വഹിച്ചു. പി.ജെ. ജോസ്, കെ.എന്‍. ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments