ഭര്‍ത്താവിനെ ഉപേക്ഷിച്ച് മകളുമായി കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ കാമുകനും ചതിച്ചു


പയ്യന്നൂര്‍: ഖത്തറില്‍ നിന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആറ് വയസുകാരി മകളെയുംകൂട്ടി കാമുകനൊപ്പം നാട്ടിലേക്ക് മുങ്ങിയ യുവതിയെ ഒടുവില്‍ കാമുകനും ഉപേക്ഷിച്ചു. നാദാപുരം ചാത്തന്‍കോട്ടുനടയിലെ 30 കാരിയാണ് ഖത്തറില്‍ നിന്നും കാമുകനായ പയ്യന്നൂര്‍ എട്ടിക്കുളം സ്വദേശിയോടൊപ്പം മുങ്ങി ഒടുവില്‍ പെരുവഴിയിലായത്. ഭാര്യയേയും കുട്ടിയെയും കാണാനില്ലെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടമ്മയെയും കുട്ടിയെയും പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വളയം പോലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ യുവതി കുട്ടിയെ മുത്തച്ഛനെ ഏല്‍പ്പിച്ച് കാമുകനോടൊപ്പം പോവുകയായിരുന്നു..
ഖത്തറില്‍ താമസിക്കുന്നതിനിടയിലാണ് കുട്ടി പഠിക്കുന്ന സ്‌കൂളിലെ ബസ് ഡ്രൈവറുമായി വീട്ടമ്മ അടുത്തത്. തുടര്‍ന്നാണ് കുട്ടിയെയുമായി കാമുകനൊപ്പം നാട്ടിലേക്ക് മുങ്ങിയത്.
എന്നാല്‍ ഭര്‍ത്താവിനെ ചതിച്ച് കാമുകനൊപ്പം താമസം ആരംഭിച്ച യുവതിയെ പിന്നീട് കാമുകന്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം യുവതി പിതാവിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പിതാവ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകന്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കി. ഒടുവില്‍ കാമുകനെ ഉപേക്ഷിച്ച് യുവതി പിതാവിനൊപ്പം പോയി. ഇതിനിടെ ഖത്തറില്‍ നിന്നും നാട്ടിലെത്തിയ യുവതിയുടെ ഭര്‍ത്താവ് കുട്ടിയെ ഖത്തറിലേക്ക് തിരികെ കൊണ്ടുപോയി.
അതേസമയം കാമുകന്‍ പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ പോലീസിന് സംശയമുണ്ട്. കാമുകന്‍ ഒഴിവാക്കിയപ്പോള്‍ മകളെ എങ്കിലും തിരികെ കിട്ടാനുള്ള യുവതിയുടെ അടാവാണോ പരാതി എന്നാണ് പോലീസ് അന്വേഷിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്തെ മറ്റൊരു യുവതിയെ വിവാഹം ചെയ്ത എട്ടിക്കുളത്തെ യുവാവ് വധുവിനേയും കൂട്ടി അന്ന് എട്ടിക്കുളത്തെത്തിയിരുന്നു. വീട്ടുകാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ തിരിച്ച് പോയ യുവതിയില്‍ ഇയാള്‍ക്ക് ഒമ്പത് വയസുള്ള കുട്ടിയുമുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. അതിന് ശേഷമാണ് ഖത്തറില്‍ ഇയാള്‍ ജോലിക്കെത്തിയതും ഈ യുവതിയുമായി അടുപ്പത്തിലായതും നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതും.

Post a Comment

0 Comments