തളിയില്‍ ക്ഷേത്രത്തില്‍ മദ്ദളക്കേളി അരങ്ങേറി


നീലേശ്വരം: തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മദ്ദളക്കേളി അരങ്ങേറി.
നീലേശ്വരം ഉണ്ണിക്കൃഷ്ണമാരാരുടെ ശിക്ഷണത്തില്‍ അഭ്യസിച്ച ദേവദത്തന്‍ കുറുവാട്ട്, അനിരുദ്ധ് ജെ വര്‍മ്മ, സഞ്ജയ്.കെ, ദേവനന്ദന്‍ കുറുവാട്ട് എന്നിവരാണ് കേളി അരങ്ങേറ്റം നടത്തിയത്. നീലേശ്വരം സന്തോഷും നീലേശ്വരം നന്ദകുമാറും ചെണ്ടയില്‍ നേതൃത്വം നല്‍കി. ഉത്സവത്തിന്റെ കൊടിയേറ്റ ചടങ്ങുകള്‍ക്ക് ശേഷമാണ് കേളി അരങ്ങേറിയത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഭക്തരുടെ എണ്ണം വളരെ കുറവായിരുന്നു.

Post a Comment

0 Comments