എസ്.എസ്.എല്‍.സി, പ്ലസ്ടു അടക്കം എല്ലാ പരീക്ഷകളും മാററി


തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെയ്ക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാമാണ് മാറ്റിയത്.
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളുടെ മാറ്റിവെയ്ക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതലയോഗത്തില്‍ തീരുമാനമായത്.
രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശം വന്നിട്ടും കേരളത്തില്‍ മുന്‍നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്താനായിരുന്നു ഇന്നലെ വരെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

Post a Comment

0 Comments