മകനെയും കൂട്ടി മാതാവ് കാമുകനൊപ്പം ഒളിച്ചോടി


നീലേശ്വരം: നാലുവയസുള്ള മകനുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി.
വെള്ളൂര്‍ കുണിയനിലെ വിജേഷിന്റെ ഭാര്യ രസ്‌നയാണ് (26) നീലേശ്വരം ഹൈവേ ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കണിച്ചിറയിലെ മഹേഷിനോടൊപ്പം ഒളിച്ചോടിയത്.
സ്വന്തം വീട്ടിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ രസ്‌ന തിരിച്ചെത്താത്തതിനെതുടര്‍ന്ന് വിജേഷ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ ഇന്നലെ വൈകുന്നേരം ഇരുവരും നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ഹാജരായി. പിന്നീട് ഇവരെ പയ്യന്നൂര്‍ പോലീസിന് കൈമാറി. രസ്‌നയെ കാണാനില്ലെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ രസ്‌നയെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments