ജില്ലാതല ശില്‍പ്പശാല സംഘടിപ്പിച്ചു


കാസര്‍കോട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ കേരള സര്‍ക്കാറിന്റെ വിമുക്തി മിഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാളത്തെ കേരളം ലഹരി മുക്ത കേരളം വിമുക്തി ജില്ല തല ശില്‍പ്പശാല കാഞ്ഞങ്ങാട് പി.സ്മാരക ഹാളില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ.പി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.
വാസു ചോറോട് അധ്യക്ഷനായി. യു.ശ്യാമഭട്ട്, ഇ. ജനാര്‍ദ്ദനന്‍, പി.ദീലീപ് കുമാര്‍. പി.കെ.അഹമ്മദ് ഹുസൈന്‍, പി.ദാമോദരന്‍, എ.ആര്‍.സോമന്‍, ടി.രാജന്‍, എന്നിവര്‍ സംസാരിച്ചു.
ചാള്‍സ് ജോസ്, സുനില്‍കുമാര്‍ പട്ടേന, രാഘവന്‍ വലിയ വീട് എന്നിവര്‍ ക്ലാസ്സെടുത്തു. പി വി കെ പനയാല്‍ സ്വാഗതവും വി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments