കാസര്‍കോട് : പരവനടുക്കം നെച്ചിപ്പടുപ്പ് പുല്ലത്തൊട്ടിയിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച ദമ്പതികളില്‍ യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തിയില്ല.
ഇന്നലെ ആത്മഹത്യചെയ്ത ഉദുമ പാക്യാരയിലെ ജിഷാന്തിന്റെ (33) മൃതദേഹം ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്ക്കരിച്ചുവെങ്കിലും ഭാര്യ ജയയുടെ മൃതദേഹമാണ് ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
വെള്ളിക്കോത്ത് പടിഞ്ഞാറെക്കര കണ്ണിക്കുളങ്ങരയിലെ യുവാവിനെയാണ് ജയ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് വയസുള്ള കുട്ടിയുമുണ്ട്. ഇതിനിടയിലാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംങ്ങില്‍ ജോലിചെയ്തിരുന്ന ജയ നിര്‍മ്മാണ തൊഴിലാളിയായ ജിഷാന്തുമായി പ്രണയത്തിലായി വിവാഹം കഴിക്കുകയും ചെയ്തത്. ഇന്നും ബന്ധുക്കളാരും എത്തിയില്ലെങ്കില്‍ മൃതദേഹം പോലീസ് പൊതുശ്മശാനത്തില്‍ സംസ്ക്കരിക്കും.
0 Comments