കഞ്ചാവിനെ ചൊല്ലി തര്‍ക്കം: രണ്ടുപേര്‍ക്ക് കുത്തേറ്റുകാഞ്ഞങ്ങാട്: കഞ്ചാവ് ബീഡി ഉപയോഗിക്കുന്നുവെന്ന് പ്രചരിപ്പിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ രണ്ടുപേര്‍ക്ക് കുത്തേറ്റു.
ബാവാനഗറിലെ അനസ് മുഹമ്മദ് ഹനീഫ(19), സുഹൃത്ത് റബീക്ക്(19) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റബീക്കിന്റെ കൈക്കും അനസിന്റെ കാലിനുമാണ് കുത്തേറ്റത്. പുതിയകോട്ടയിലെ കൂള്‍ബാര്‍ ഉടമ അസ്ലമാണ് തങ്ങളെ കുത്തിപരിക്കേല്‍പ്പിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഇരുവരും പറഞ്ഞു.
അതേസമയം അസ്ലമിനെയും പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അനസും റബീക്കും ചേര്‍ന്ന് തന്നെ യാതൊരു കാരണവുമില്ലാതെ അക്രമിക്കുകയായിരുന്നുവെന്നാണ് അസ്ലം പറയുന്നത്.

Post a Comment

0 Comments