കാസര്‍കോട്: ഡല്‍ഹിയില്‍ നടന്ന വംശീയ കലാപത്തിനെതിരെ നാടക് കാസര്‍കോട് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റില്‍ അവതരിപ്പിച്ച പ്രതിഷേധ നാടകം ശ്രദ്ധേയമായി. മതാതിഷ്ടിത രാജ്യ വിഭജനത്തിന് വേണ്ടി ഭരണകൂടവും ഹിന്ദു തീവ്രവാദികളും ചേര്‍ന്നു നടത്തിയ മനുഷ്യ വേട്ടയ്ക്കെതിരയുള്ള ശക്തമായ പ്രതിഷേധമായിരന്നു നാടകാവതരണം.
ഇന്ത്യ എന്ന ഏകഭാവത്തെ ക്രൂരമായ പീഡനംകൊണ്ട് ചിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ മതേതരത്വവും മനുഷ്യത്വവും ഉറക്കെ ഉറക്കെ പാടേണ്ട കാലമാണിതെന്നും ഓരോരുത്തര്‍ക്കും കഴിയുന്ന തരത്തില്‍ ഈ മത ഭീകരതയ്ക്കെതിരെ പ്രതിഷേധിയ്ക്കാന്‍ മുന്നോട്ട് വരണമെന്നും പൊതുജനങ്ങളും കലാ സാംസ്ക്കാരിക സമൂഹവും ഒന്നിച്ച് നിന്ന് ശബ്ദം ഉയര്‍ത്തേണ്ട ഘട്ടമാണിതെന്നും നാടകം ആഹ്വാനം ചെയ്യുന്നു.
നാടക് സംസ്ഥാന പ്രസിഡന്റ് രാജ് മോഹന്‍ നിലേശ്വരം ഉദ്ഘാടനം ചെയ്തു. പി .വി അനുമോദ്, റഫീക്ക് മണിയങ്കാ നം, രാജേഷ് അഴിക്കോടന്‍, വിജയന് കാടകം, വി ശശി, നന്ദകുമാര്‍ മാണിയാട്ട്, സുധാകരന് കാടകം, മനോജ് മേലത്ത് എന്നിവര്‍ നേതൃത്വം നല്കി. സ്ത്രീകളും കുട്ടികളും അടക്കം 40 ഓളം കാലകാരന്മാര് നാടകത്തിന്റെ ഭാഗമായി. കെ.പി.എ.സി ഹരി, ബിനു ബോവിക്കാനം, ബി.സി.കുമാര്‍, നെപ്റ്റിയൂണ്‍, സി.നാരായണന്, രാജേഷ് പുലിക്കോടന്, രവി പട്ടേന, സുധാലക്ഷ്മി, സജിതകുമാരി, സ്വാതി, റമി സജഹാന്‍, റുസ്മില ഫെറാന്‍, റിയാനമോള്, സ്നേഹ തുടങ്ങിയവര്‍ അരങ്ങത്തെത്തി.
0 Comments