നിര്‍ത്തിയിട്ട ബസിന് പിറകില്‍ കാറിടിച്ചു


അമ്പലത്തറ: യാത്രക്കാരെ ഇറക്കാനായി സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിന് പിറകില്‍ മാരുതികാറിടിച്ചു. ഭാഗ്യംകൊണ്ട് ആര്‍ക്കും പരിക്കേറ്റില്ല. ഇന്നലെ വൈകീട്ട് ഗുരുപുരം ബസ്റ്റോപ്പിലാണ് അപകടമുണ്ടായത്. പാണത്തൂരില്‍ നിന്നും കാഞ്ഞങ്ങാടേക്കുവരികയായിരുന്ന കെ.എല്‍ 60 എഫ് 909 നമ്പര്‍ സ്വകാര്യബസിന് പിറകില്‍ കെ.എല്‍ 60 എച്ച് 8793 നമ്പര്‍ മാരുതികാറാണ് ഇടിച്ചത്. കാറോടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

Post a Comment

0 Comments