ആചാര സ്ഥാനികന്‍ നിര്യാതനായി


നീലേശ്വരം: ചിറപ്പുറം പാലക്കാട്ട് പുതിയ പറമ്പത്ത് കാവിലെ കാവുങ്കാല്‍ അച്ചന്‍ മരക്കാപ്പ് കടപ്പുറത്തെ ബാലന്‍ (65) നിര്യാതനായി.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. കഴിഞ്ഞ പെരുങ്കളിയാട്ടം മുതല്‍ ഇവിടെ സ്ഥാനിക നായിരുന്നു. മൃതദേഹം ചിറപ്പുറം കാവുങ്കാല്‍ തറവാട് ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. ഭാര്യമാര്‍: ലക്ഷ്മി, പരേതയായ നാരായണി. മക്കള്‍: പ്രദീപ്, പ്രസീത, അനിത, അജിത. മരുമക്കള്‍: ബിന്ദു പൊയിനാച്ചി, ബാലകൃഷ്ണന്‍ അടോട്ട്, ഗോപി കല്ലൂരാവി, പരേതനായ കമലാക്ഷന്‍ പൊയിനാച്ചി.

Post a Comment

0 Comments