കണ്ണൂരില്‍ ബോംബ് സ്‌ഫോടനം: സ്ത്രീക്ക് പരിക്ക്


കണ്ണൂര്‍: ഇരിട്ടിക്കടുത്ത് പുന്നാട് മാമ്പ്രത്ത് ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു.
പുന്നാട്ടെ ഓമന ദയാനന്ദനാണ് (50) പരിക്കേറ്റത്. ഇന്ന് രാവിലെ സഹപ്രവര്‍ത്തകരോടൊപ്പം തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ടിരിക്കെയാണ് ബോംബ് സ്‌ഫോടനമുണ്ടായത്. കൈകാലുകള്‍ക്ക് പരിക്കേറ്റ ഓമനയെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments