നീലേശ്വരം നഗരസഭ മൃഗസംരക്ഷണ പദ്ധതി നിര്‍വ്വഹണം നൂറ് ശതമാനം പിന്നിട്ടു ;ക്ഷീരകര്‍ഷക സംഗമം നാളെ


നീലേശ്വരം: സംസ്ഥാനത്ത് മൃഗസംരക്ഷണ ക്ഷീര വികസന പദ്ധതികള്‍ക്കായി ഏറ്റവും കൂടുതല്‍ðബജറ്റ് തുക മാറ്റിവെച്ച നീലേശ്വരം നഗരസഭയില്‍ð ഫെബ്രുവരി മാസം പിന്നിടുമ്പോഴേക്കും മൃഗസംരക്ഷണ പദ്ധതി നിര്‍വ്വഹണം 100% ആയി. 52 ലക്ഷം രൂപയാണ് വിവിധ പദ്ധതികളിലായി മൃഗസംരക്ഷണ മേഖലയില്‍ð ഇവിടെ ചെലവഴിച്ചത്.
സബ്‌സിഡി നിരക്കില്‍ð കാലിത്തീറ്റ വിതരണം, ക്ഷീര സഹകരണ സംഘങ്ങളില്‍ അളക്കുന്ന പാലിന് ആനുപാതികമായി കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന 'മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതി', കന്നുകാലി തൊഴുത്തുകളില്‍ð അനുബന്ധ സൗകര്യമേര്‍പ്പെടുത്തുന്നതിനുള്ള സഹായം, വിവിധ വകുപ്പുകളുമായി സഹകരിച്ച് കന്നുകാലികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ð ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്ന 'ഗോ സംവര്‍ദ്ധന പദ്ധതി', കറവപശു വളര്‍ത്തലിന് ബാങ്ക് വായ്പ എടുത്ത് പലിശ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്ന കര്‍ഷകരെ സഹായിക്കുന്ന പദ്ധതി തുടങ്ങി മൃഗസംരക്ഷണത്തിനായി വൈവിദ്ധ്യപൂര്‍ണ്ണമായ പ്രൊജക്ടുകളാണ് നീലേശ്വരം നഗരസഭയില്‍ð സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്.
വീട്ടുമുറ്റത്ത് കോഴി വളര്‍ത്തല്‍ð പദ്ധതിക്കായാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ð 725 ഓളം ഗുണഭോക്താക്കള്‍ക്ക് 5 വീതം കോഴികളെ സൗജന്യ നിരക്കില്‍ð വിതരണം ചെയ്ത് പ്രതിമാസം നഗരസഭാ പരിധിയില്‍ ശരാശരി ഒരു ലക്ഷത്തോളം മുട്ടകള്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചു എന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്. നേരത്തേ 'നഗരപ്രിയ' പദ്ധതിയിലുള്‍പ്പെടുത്തി 1000 കുടുംബങ്ങള്‍ക്ക് 5 വീതം കോഴികളെയും കോഴിത്തീറ്റയും കോഴിക്കൂടും നീലേശ്വരം നഗരസഭ നല്‍കിയിരുന്നു.
കന്നുകാലികളുടെ പെട്ടെന്നുള്ള മരണവും ഉല്‍പ്പാദന കുറവും കാരണം കര്‍ഷകര്‍ക്ക്ïനല്‍കുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി 'ഗോ സമൃദ്ധി ഇന്‍ഷൂറന്‍സ് പദ്ധതി'യും നീലേശ്വരം നഗരസഭയില്‍ð നടപ്പിലാക്കിയിട്ടുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി അവരുടെ കന്നുകാലികള്‍ക്ക് രാത്രികാല ചികിത്സാ സേവനവും നീലേശ്വരം നഗരസഭയില്‍ കൃത്യമായി ലഭ്യമാക്കുന്നുത്. കഴിഞ്ഞ ആഗസ്റ്റ് മാസം നീലേശ്വരം നഗരസഭയിലെ വിവിധ പ്രദേശങ്ങളിലുമായ പ്രളയത്തിലകപ്പെട്ട കന്നുകാലികളെ താത്ക്കാലിക ഷെട്ടറുകളുïളാക്കി മാറ്റി പാര്‍പ്പിക്കുകയും അവയ്ക്കാവശ്യമായ കാലിത്തീറ്റയും ധാതുലവണ മിശ്രിതവും ആവശ്യമായ ചികിത്സയും നഗരസഭയുടെയും നീലേശ്വരം വെറ്റിനറി ആശുപത്രിയുടെയും നേതൃത്വത്തിð നല്‍കിയത് ഏറെ പ്രശംസ പിടിച്ചുപറ്റി. നഗരസഭാ കൗണ്‍സിലര്‍ കെ.വി. സുധാകരന്‍ ചെയര്‍മാനും, സീനിയര്‍ വെറ്റിനറി സര്‍ജ്ജന്‍ ഡോ. വി.വി. പ്രദീപ്കുമാര്‍ കണ്‍വീനറുമായുള്ള മൃഗസംരക്ഷണ വര്‍ക്കിംഗ് ഗ്രൂപ്പാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതു സംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗത്തില്‍ð നഗരസഭാ ചെയര്‍മാന്‍ പ്രൊഫ:കെ.പി. ജയരാജന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. കുഞ്ഞികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ കെ.വി. സുധാകരന്‍, കെ.വി. ഗീത, വി.വി. സീമ, സീനിയര്‍ വെറ്റിനറി സര്‍ജ്ജന്‍ ഡോ.വി.വി. പ്രദീപ് കുമാര്‍, കൃഷി അസിസ്റ്റന്റ് സജിത മണിയറ, ആസൂത്രണ ചുമതല വഹിക്കുന്ന നഗരസഭയിലെ ശ്രീനുജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. നീലേശ്വരം നഗരസഭയിലെ മുഴുവന്‍ ക്ഷീരകര്‍ഷകരെയും സംഘടിപ്പിച്ചുകൊണ്ടുള്ള ക്ഷീരസംഗമം നാളെ രാവിലെ 10.30 ന് നീലേശ്വരം വ്യാപാര ഭവന്‍ ഹാളില്‍ നടത്തും.

Post a Comment

0 Comments