സീനിയര്‍ സിറ്റിസണ്‍സ്‌ഫോറം ഭാരവാഹികള്‍


നീലേശ്വരം : കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ പ്രസിഡണ്ടായി ടി.അബൂബക്കര്‍ ഹാജിയെയും സെക്രട്ടറിയായി കെ.സുകുമാരനെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: തോമസ്.ടി.തയ്യില്‍, പി.കെ.അബ്ദുല്‍ റഹ്മാന്‍, പി.പി.അടിയോടി (വൈസ് പ്രസിഡണ്ട്), രത്‌നാകരന്‍ പ്ലാത്തടം, എം.ഗംഗാധരന്‍, എന്‍.വിജയന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), കെ.മുരുഗപ്പന്‍ ആചാരി (ട്രഷറര്‍). സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരന്‍ നായര്‍ വരണാധികാരിയായി.
ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.സത്യപാലന്‍ ഉദ്ഘാടനം ചെയ്തു. ടി.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. കെ.സുകുമാരന്‍, ടി.മുരുഗപ്പന്‍ ആചാരി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.പി.ജനാര്‍ദനന്‍ നായര്‍, രത്‌നാകരന്‍ പ്ലാത്തടം, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments