കാഞ്ഞങ്ങാട് :ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ മാര്‍ച്ച് 25 മുതല്‍ 30 വരെ നടത്താന്‍ തിരുമാനിച്ച ദ്രവ്യ കലശവും ഉപദേവാലയ കളിയാട്ടവും മാറ്റിവെച്ചു.
കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പ്രതികൂലമായ സാഹചര്യത്തിലാണ് മാറ്റിവെച്ചത്.
സ്വര്‍ണ്ണ പ്രശ്ന ചിന്ത നടത്തി പുതിയ തീയതി പിന്നീട് അറിക്കുമെന്ന് ആഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.കെ. വിട്ടല്‍ പ്രസാദ് അറിയിച്ചു.
0 Comments