കരിന്തളം: കിനാനൂര്‍ -കരിന്തളം പഞ്ചായത്തിലെ മീര്‍കാനത്ത് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പന്നിഫാം ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസ്സമായി.
കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി പന്നിയുടെ എണ്ണം വര്‍ദ്ധിച്ചു. ഫാമിന്റെ പരിസര പ്രദേശങ്ങളിലെ താമസക്കാരുടെ എണ്ണവും കൂടി. ഫാമിലെ വൃത്തിയില്ലായ്മയും അവശിഷ്ടങ്ങള്‍ തൊട്ടടുത്തുള്ള കൊല്ലിയിലേക്ക് വലിച്ചെറിയുന്നതും പതിവായി. ഇവിടെ നിന്നും പോകുന്ന വെള്ളം ഒഴുകുന്നത് തേജസ്വിനി പുഴയിലേക്കാണ്.
അസഹ്യമായ ദുര്‍ഗന്ധം കാരണം നിലവില്‍ പരിസരവാസികള്‍ക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. നിരവധി പേര്‍ക്ക് രോഗങ്ങള്‍ പിടിപെട്ടു. കുട്ടികള്‍ക്ക് ശ്വാസം മുട്ടല്‍, ഛര്‍ദ്ദി തുടങ്ങിയ രോഗങ്ങള്‍ വിട്ടുമാറാതായി. പന്നിഫാമിലെ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത് മൂലം നിരവധി തെരുവ് പട്ടികള്‍ പ്രദേശത്ത് തമ്പടിക്കുന്നുണ്ട്. വളര്‍ത്തുമൃഗങ്ങളെയും തെരുവു പട്ടികള്‍ ആക്രമിക്കാന്‍ തുടങ്ങി.
2017ല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍മ്മസമിതി രൂപീകരിച്ച് വിവിധ വകുപ്പുകള്‍ക്കും പഞ്ചായത്തിനും പരാതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി നാട്ടുകാരും ഫാം ഉടമയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി 2018 മാര്‍ച്ച് 31 നകം ഫാം അടച്ചുപൂട്ടാമെന്ന് ഉടമ സമ്മതിച്ചു. എന്നാല്‍ ആ ഉറപ്പ് പാലിക്കാതെ നാട്ടുകാരുടെ പേരില്‍ കള്ള കേസ് ഫയല്‍ ചെയ്യുകയാണുണ്ടായത്. ഇതിനിടയില്‍ തന്റെ പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് വിവിധ വകുപ്പുകളില്‍ നിന്നും അനുകൂലമായ രേഖകള്‍ നേടിയെടുത്തു.
2019 മാര്‍ച്ച് മുതല്‍ അഞ്ചു മാസത്തോളം ലൈസന്‍സ് ഇല്ലാതെയാണ് ഫാം പ്രവര്‍ത്തിച്ചത്. ജനങ്ങള്‍ ഒപ്പ് ശേഖരിച്ച് പഞ്ചായത്തിനും മറ്റ് അധികാരികള്‍ക്കും നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫാം ഇതുവരെയും അടച്ചു പൂട്ടാന്‍ തയ്യാറായില്ല. മൂന്നു മാസം മുമ്പ് പഞ്ചായത്തിലേക്ക് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഉജ്വല പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. മുന്‍ എം.പി പി.കരുണാകരന് സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.
കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സിപിഎം നീലേശ്വരം ഏരിയ കമ്മിറ്റി അംഗം ശശീന്ദ്രന് മടിക്കൈ ഉദ്ഘാടനം ചെയ്തു. എ.രാഘവന് അധ്യക്ഷനായി. വി.വി രാജന്, എം.വി രതീഷ്, കെ. കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്കിയ ലൈസെന്‍സ് അടിയന്തിരമായും റദ്ദ് ചെയ്യണമെന്ന് ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഭീഷണിയായ പന്നിഫാം അടച്ചുപൂട്ടാത്ത പക്ഷം കൂടുതല്‍ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുമെന്ന് കര്‍മസമിതി ഭാരവാഹികള്‍ അറിയിച്ചു.
0 Comments