തലയടുക്കത്ത് കള്‍വര്‍ട്ട് നിര്‍മ്മിക്കണം


കരിന്തളം: കരിന്തളം തലയടുക്കത്ത് ബൈക്ക് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുവാവിന്റെ മരണത്തിന് കാരണമായ റോഡ് നിര്‍മ്മാണത്തിലെ അപാകത ഉടന്‍ പരിഹരിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കിനാനൂര്‍-കരിന്തളം മണ്ഡലം കമ്മിറ്റി അപകട സ്ഥലത്ത് പ്രതിഷേധ സമരം നടത്തി.
റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകട മരണത്തിന് കാരണമെന്നും അപകടം നടന്ന സ്ഥലത്ത് ഡിപ്പിന് പകരം കള്‍വര്‍ട്ട് നിര്‍ മ്മിക്കണമെന്നും ആവശ്യ പ്പെട്ടു.
കെ.പി.സി. സി മെമ്പര്‍ കെ.കെ.നാരായണന്‍ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കിനാനൂര്‍- കരിന്തളം മണ്ഡലം പ്രസിഡണ്ട് രാകേഷ് കൂവാറ്റി, ഉമേശന്‍ വേളൂര്‍, സി.വി.ഗോപകുമാര്‍, ജയകുമാര്‍.കെ.വി, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ബാലഗോപാലന്‍ പി, ശ്യാംരാജ് വേളൂര്‍, ലിയോണ്‍സ് ബിരിക്കുളം എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments