ട്രോമാകെയര്‍ പരിശീലനം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് :കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള ട്രോമാകെയര്‍ സൊസൈറ്റി കാസര്‍കോടിന്റെ (ട്രാക്ക്) നേതൃത്വത്തില്‍ അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരളയുടെ സഹകരണത്തോടെ ട്രോമാകെയര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ചിറ്റാരിക്കാലില്‍ നടന്ന പരിപാടി കാസര്‍കോട് എന്‍ഫോര്‍സ് മെന്റ് ആര്‍ ടി ഒ . ഇ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ട്രാക്ക് എക്‌സിക്യുട്ടിവ് അംഗം ജയരാജ് അദ്ധ്യക്ഷനായിരുന്നു. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെസിടോം ,ആരോഗ്യ സ്റ്റാന്റി ങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലിസിക്കുട്ടി സെബാസ്റ്റ്യന്‍ ,അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സുധീര്‍മേനോന്‍ , അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍, ചിറ്റാരിക്കാല്‍ സബ് ഇന്‍സ്‌പെകറ്റര്‍ പി.വി വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വിജയന്‍ (റോഡുസുരക്ഷ) ,ട്രാക്ക് ജില്ലാ സെക്രട്ടറി വി.വേണുഗോപാലന്‍ (നേതൃത്വ പാഠവം ), ഡോക്ടര്‍ എ കെ വേണുഗോപാലന്‍ (പ്രഥമ ചികിത്സ ) എന്നിവര്‍ ക്ലാസെടുത്തു. വനിതാ എസ് ഐ സിസി എബ്രഹാം വളണ്ടിയര്‍ കാര്‍ഡ് വിതരണം ചെയ്തു.യുണിറ്റ് സെക്രട്ടറി പി പ്രകാശന്‍ സ്വാഗതവും പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments