കാസര്‍കോട്: ലോക വനിതാ ദിനത്തിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ്റ്റാന്റിന് എതിര്‍വശം ഫാത്തിമ ആര്‍ക്കേഡില്‍ പ്രവര്‍ത്തിച്ചു വരുന്ന യുണിമണി ഫിനാല്‍ഷ്യല്‍ സര്‍വീസസ് കാസര്‍കോട് ബ്രാഞ്ച് (പഴയ യു.എ.ഇ .എക്സ്ചേഞ്ച്) വനിതകള്‍ക്കായി സ്വയം സംരക്ഷണ ക്ലാസ് സംഘടിപ്പിച്ചു.
കാസര്‍കോട് വനിതാ സെല്‍ വിഭാഗം സെല്‍ഫ് പ്രൊട്ടക്ഷന്‍ ട്രെയിനര്‍ പ്രസീത ക്ലാസെടുത്തു. കാസര്‍കോട് എ.ഡി.എസ് പ്രമീള ഉപഹാരം സമര്‍പ്പിച്ചു.
സുജീഷ് പിലിക്കോട് ,ഈശ്വരി ഷെട്ടി, സൗമ്യ. കെ , റീപ ഷെട്ടി എന്നിവര്‍ സംസാരിച്ചു.
0 Comments