യത്തീംഖാന ഭാരവാഹികള്‍


അബുദാബി: കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡണ്ട് ചേക്കു അബ്ദുള്‍ റഹിമാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു. കേന്ദ്ര എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ കെ കുഞ്ഞബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു.
2020 -21 ലേക്കുള്ള പുതിയ ഭാരവാഹികളായി സി എച്ച് അഷ്‌റഫ് കൊത്തിക്കാല്‍ (പ്രസിഡണ്ട് ), കുഞ്ഞബ്ദുള്ള പാലായി, എം കെ അബ്ദുല്‍ റഹ്മാന്‍, സി എച്ച് അഷ്‌റഫ് സിയാറത്തിങ്കര, മജീദ് ചിത്താരി ( വൈസ് പ്രസിഡന്റുമാര്‍), എ ആര്‍ കരീം കള്ളാര്‍(ജനറല്‍ സെക്രട്ടറി),സി എച്ച് നിസാര്‍, സത്താര്‍ കുന്നുംകൈ, ഉസ്മാന്‍ കൊളവയല്‍, റംഷീദ് ആവിയില്‍ (ജോയിന്റ് സെക്രട്ടറിമാര്‍) കെ ജിബഷീര്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
പൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍ തിരഞ്ഞെടുപ്പു നിയന്ത്രിച്ചു. പി എം അസൈനാര്‍ സ്വാഗതവും, എ ആര്‍ കരീം കള്ളാര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments