ജില്ലാ ബി ഡിവിഷന്‍ ലീഗ് ക്രിക്കറ്റ്; അബ്ലേസ് കാസര്‍കോട് ചാമ്പ്യന്മാര്‍


കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ബിഡിവിഷന്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമന്റില്‍ അബ്ലേസ് കാസര്‍കോട് ചാമ്പ്യന്മാരായി.
മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരത്തില്‍ അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടിയെ അഞ്ച് വിക്കറ്റിന്ന് പരാജയപ്പെടുത്തിയാണ് അബ്ലേസ് കാസര്‍കോട് ചാമ്പ്യന്മാരായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടി 32 ഓവറില്‍ 80 റണ്‍സിന്ന് എല്ലാവരും പുറത്തായി. അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടിക്ക് വേണ്ടി ശുക്കൂര്‍ 24 റണ്‍സ് നേടി. അബ്ലേസ് കാസര്‍കോടിന് വേണ്ടി രിയാസ് നാല് വിക്കറ്റുകള്‍ നേടി. 81 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ അബ്ലേസ് കാസറഗോഡ് 34.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അബ്ലേസ് കാസര്‍കോടിന് വേണ്ടി റാജില്‍ 21 റണ്‍സെടുത്തു. ടൂര്‍ണമെന്റിലെ മികച്ച താരവും മികച്ച ബാട്‌സ്മാനുമായി വിന്നേര്‍സ്സ് ചെര്‍ക്കളയുടെ തസ്ലീമിനേയും മികച്ച ബൗളറായി അബ്ലേസിന്റെ അന്‍സാരി ചെമനാടിനേയും തിരഞ്ഞെടുത്തു. ഫൈനല്‍ മത്സരത്തില്‍ 4 വിക്കറ്റുകള്‍ നേടിയ രിയാസാണ് മാന്‍ ഓഫ് ദി മാച്ച്. വിജയികള്‍ക്കുള്ള ട്രോഫി റെഡ് ഫ്‌ളവര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജിത്ത് വിതരണം ചെയ്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എ അബ്ദുല്‍ ഖാദിര്‍ അധ്യക്ഷത വഹിച്ചു.
കെ.സി.എ മെമ്പര്‍ ടി.എം.ഇഖ്ബാല്‍, അബ്ബാസ് ബീഗം, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെ.ടി നിയാസ്, ജോയിന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം കമ്മിറ്റി അംഗങ്ങളായ സലാം ചെര്‍ക്കള, മഹമൂദ് കുഞ്ഞിക്കാനം, ഖലീല്‍ പരവനടുക്കം, ഹമീദ് പടുവടുക്കം, ഹംസു ഉളിയത്തടുക്ക, ഹസ്സന്‍ യഫ ചിത്താരി, ലത്തീഫ് പെര്‍വ്വാട്, അബ്ബാസ് സന്തോഷ്‌നഗര്‍, കാസിം കാഞ്ഞങ്ങാട്, നൗസില്‍, രാജേഷ്.പി തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments