കലവറ നിറച്ചു; പൊങ്കാല 9 ന്


കാഞ്ഞങ്ങാട്: വെള്ളൂട ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ 11 വരെ നടക്കുന്ന നവീകരണ അഷ്ടബന്ധ നവീകരണ ബ്രഹ്മകലശ മഹോത്സവത്തിന്റെ മുന്നോടിയായി കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു.
തായങ്കട വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, പൊട്ടന്‍ ദേവസ്ഥാനം ,കാനത്തില്‍ ഗുളികന്‍, വീരന്‍ ദേവസ്ഥാനം ,വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, നെല്ലിയടുക്കം ഗുളിയന്‍ ദേവസ്ഥാനം ,പട്ടത്തും മുല കരിഞ്ചാമുണ്ഡിദേവസ്ഥാനം ,പത്തായപുര വിഷ്ണുമൂര്‍ത്തിദേവസ്ഥാനം ,പനങ്ങാട് അയ്യപ്പഭജന മന്ദിരം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നും കലവറ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചു. ആചാര്യ വരവേല്പ് നടന്നു.

Post a Comment

0 Comments